വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ നിലയിൽ എത്തിച്ചത് തന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥില്‍ തൃപ്തരല്ലെന്നു പലരും അഭിപ്രായം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ചില പ്രധാന വസ്തുക്കളുടെ വില ഉയര്‍ന്നതിന് കാരണം തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ തെറ്റായ നടപടികളാണെന്നും ട്രംപ് വിമര്‍ശിച്ചു.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എന്‍പിആര്‍, മാരിസ്റ്റ്പി, ബിഎസ് ന്യൂസ് സര്‍വേയില്‍ ട്രംപിന്റെ സാമ്പത്തിക നയങ്ങളെ 59 ശതമാനം പേർ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.